Sunday, August 3, 2008

മരുപ്പച്ച തേടി....

ധ്യതിപിടിച്ച് കാറില് നിന്നിറങ്ങി ആശുപത്രിയിലേക്ക് നടക്കുബോള് കേട്ടതൊന്നും സത്യമാവരുതേയെന്ന് പ്രാറത്ഥനപോലെ ഉരുവിട്ടു. മീര താമസിച്ചിരുന്ന ഹോസ്റ്റലിലെ വാറ്ഡനാണ് വിവരം വിളിച്ചു പറഞത്,അവരുടെ ശബ്ദത്തിലെ വ്ഹ്വലതയില് സത്യത്തിന്റെ പൊരുള്പ്രകടമായിരുന്നെകിലും എന്തൊ വിശ്വസിക്കാന് മനസ്സ് അനുവദിച്ചില്ല. അനുഭവങ്ങളുടെ തീച്ചൂളയില് തുലനം ചെയ്യപ്പെട്ട് പാകത കൈവന്നവള് നീ....എന്റെ വിശ്വാസങ്ങളോട് നൂറുശതമാനവും നീതിപുലറ്ത്ത നിന്റെചിന്തകള്,ചലനങ്ങല് ഇല്ല മീരാ ..എന്നെ തനിച്ചാക്കി ഒരു യാത്ര നിനക്കസാധ്യം. മീര ഹോസ്റ്റലിലേക്ക് താമസംമാറ്റിയിട്ട ആറുമാസമേ ആകുന്നുള്ളു, പണ്ടേ മുതല് മനസ്സില് കയറിക്കൂടിയ ഒരു ആഗ്രഹത്തിന്റെ സാക്ഷാത്ക്കാരം എന്നാണ് അവളതിനെ കുറിച്ച് എന്നോടു സൂചിപ്പിച്ചത്. ഭറ്ത്താവിന്റെ അടുത്തായിരുന്നതിലും ഊറ്ജ്ജസ്വലയാണ് അവുകളിപ്പോഴെന്ന് ഞാന് മനസ്സിലോറത്തു...വ്യറ്ത്ഥമായ ചില ബന്ധങ്ങള് സമൂഹത്തിന്റെ ശീതളിമക്കായി വച്ചുപിടിപ്പക്കപ്പെടുന്ന പാഴ്മരങ്ങളെപ്പോലെയാണ്, ആഴത്തിലോടുന്ന വേരുകള് അവയ്ക്കന്യം അതുകൊണ്ടുതന്നെ കായ്ഫലം തരും മുന്പെ അവ ചിലപ്പോള് ചുറ്റം നില്ക്കുന്നവരെ അത്ഭുതപ്പടുത്തി നിലംപ്പൊത്തുന്നപ്പോലെ ആ ബന്ധങ്ങളിലും പെട്ടന്നാണ് ശിഥിലീകരണം സംഭവിക്കുന്നത്. ആശുപത്രി വരാന്തയില് നിന്നിരുന്ന നേഴ്സസില്നിന്ന് മീര കിടക്കുന് റൂം നബര് ചോദിച്ചറിഞ് നടക്കുബോള് ഊരുചുറ്റാനിറങ്ങിയ കാറ്റിനെറെറ ഗതിക്കനുസരിച്ച് മേയുന്ന കാറ്മേഘക്കൂട്ടങ്ങളെപ്പോലെ മനസ്സ് ലക്ഷ്യബോധമില്ലാതെ അലയുകയായിരുന്നു ഒന്ന പെയ്തൊഴിഞെന്കില് എന്ന് ആഗ്രഹിച്ചുപോയി ഞാന്....നാല് വറ്ഷം ഈ നാലുവരഷവും നാം ഒരുമിച്ചായിരുന്നു മീരാ, മനസ്സും ശരീരവും. നാം ഒരുമിച്ചു സ്വരുക്കൂട്ടിയ സ്വപങ്ങള്, കൈകൊണ്ടതീരുമാനങ്ങള്..ഓരോ ആഴ്ചയുടെ ഇടവേളകളിലുള്ള നമ്മുടെ സമാഗമങ്ങളില് നാം കൈമാറിയ സ്നേഹസ്പശങ്ങല്, താളനിബിഢമായ അനുഭൂതികള് എല്ലാം എല്ലാം കോശങ്ങളിലേക്കു ഊറ്ജ്ജം പകറ്ന്നുവെന്ന അവകാശപ്പെട്ട നീയിന്ന് എന്നെ തളറത്തിയിരിക്കുന്നു മീരാ ...ഒരു പക്ഷെ പന്ത്രണ്ടു വറ്ഷത്തെ അറത്ഥശൂന്യമായ ദാബത്യം നിന്ന തളറ്ത്തിയതിനെക്കാള് ഏറെ. .റൂം നബര് 202, ഞാന് പതിയെ വാതിലില് മുട്ടി ഒരു വയസ്സായ കന്യാസ്ത്രീയാണ് വാതില് തുറന്നത്. "സാം ,അല്ലെ ?" "അതെ," "മദറ് പറഞിരുന്നG, മീര ഇപ്പോഴു ഐ സി യുവിലാണ് പക്ഷെ മിസ്റ്ററ് സാമിന് കേറിക്കാണാം" ,"താക്യൂ സിസ്റ്ററ്".മീര പഠിച്ചീരുന്ന മഠത്തിലെ ഒരു അദ്ധ്യാപിക തന്നെയായുരുന്ന ഈ സിസ്റ്ററും പക്ഷെ മദറുമായാണ് മീരക്ക കൂടുതല് അടുപ്പം.പത്താ തരത്തിനു ശേഷം മീര മഠം ട്ടു പോയെന്കിലും മദറുമായി കത്തുകളിലൂടെയും ഫോണിലൂടെയും അവറ് ബന്ധം പുലറ്ത്തി.യിരുന്നു. വിവാഹശേഷവും അവള് ഭറ്ത്താവിനോടപ്പം മഠത്തില് .പോവുകയും അവിടത്തെ അനാഥക്കുട്ടികള്ക്ക് മധുരം വിളബുകയം ചെയ്തിരുന്നതായി അവള് പറഞിട്ടുണ്ട്അ്ന്നൊന്നും പ്രത്യേകിച്ചൊരു കുബസാരത്തിന് അവല് മുതിറ്ന്നില്ലെകില് കൂടിയും അവളുടെഅ മ്ളാനതയിലൂന്നിയ സംസാരവും ദൈന്യതമുറ്റിയ കണ്ണുകളില നിന്ന മദറ് എന്തെല്ലാമൊ വായിച്ചറിഞിട്ടുണ്ടാവുംന്ന് അവള് പറയാറുണ്ടായിരുന്നു."സാം നടന്നോളു വേണമെന്കില് ഞാനും വരാം" ചിന്തികളുടെ ചുഴിയല്പ്പെട്ടുശ്വാസം മുട്ടുന്ന എന്നെ തിരിച്ചുപിടിച്ച് അവര് മുന്നോട്ടു നടന്നു. ആത്മാവു നഷ്ടപ്പെട്ട് വിളറിവെളുത്ത മ്രൃത്ശരീരങ്ങളെ ഓറ്മ്മപ്പെടുത്തുന്ന വെള്ളപൂശിയ ആശുപത്രി വരാന്തയിലൂടെ നിന്നെ തേടിയുള്ള എന്റെ യാത്ര എന്നെ വീണ്ടും അസ്വസ്ഥമാക്കുന്നു മീരാ....ഈ സൂതികാലയത്തതിന്റെ വാറ്ഡുകളില് നിന്നും ഉയരുന്ന രോദനങ്ങള്ക്ക് നിനെറെ സ്വപ്നത്തിന്റെ താളവും ചുരത്തപ്പെടുന്ന അമ്രൃതിന് നിന്റെ ഗന്ധമാണ് മീര..ദാബത്യത്തിന്റെ സുഗന്ധം പൂറ്ണ്ണമായി നീ ആസ്വദിക്കുന്നതിനു മുന്പെ നിന്റെി ശരീര ഭാഷയിലുള്ള കൌതുകം നഷ്ടപ്പെട്ട നിന്റെ ഭറ്ത്തവിനെക്കുറിച്ചും രാത്രിയുടെ നിശ്ബദ ഭംഗച്ചുകൊണ്ടു അദ്ദഹം നടത്തുന്ന്നു താണ്ടവത്തിലുടനീളമുള്ള വാസനാവൈക്രൃതം പോലും നിന്റെ ആലേഖ്യ ഭാഷക്കല്ലാതെ മനസ്സില് ചലനം ഉണ്ടാക്കിയില്ലെന്ന്ചിരിച്ചുകൊണ്ടാവറ്ത്തിച്ച നീയിന്ന് ... ആശുപത്രിയിലെ ഈ ഇരുണ്ട മുറിക്കുള്ളില് ഒരുവിചാരണ കാത്തുകിടക്കുന്ന ഒരു സാധാരണക്കാരിയേപ്പോലെ.... "സാം അകത്തേക്കു വരു; മീര ഇപ്പോഴും മയക്കത്തിലാണ്.പോയി കണ്ടതിനു ശേഷം സംസാരിക്കാം" എന്ന് പറഞ് മദറ് മാറിനിന്നു. കഥകള് കേള്ക്കാന് ഇഷ്ടപ്പെടുന്ന എന്റെ കൂട്ടുകാരി, നിനക്കായി മാത്രമായി ഞാന് കരുതിയിരുന്ന കഥകള് ശാപഗ്രസ്തമായ ശിലകളെന്നപോലെ എന്നിലൊടുങ്ങാനാണൊ നീ കാംക്ഷക്കുന്നത്. പ്രണയം മനസ്സിന്റെ ചാപല്യമെന്നു പറഞു പലവുരി എന്നില് നിന്ന് കുതറിയോടാന് ശ്രമിച്ച നിന്നെ മാറോടക്കുബോള് നീയനുഭവിച്ച സ്വാസ്ഥ്യമായിരുന്ന മീര എന്റെ വിജയം.ഞാന് എൈ സി യുവിലേയിക്ക് കടന്നു. വെളുത്ത പുതപ്പിനടിയില് പാതിമയക്കത്തിലായിരുന്ന അവളടെ കൈത്തലം ഞാന് മടിയില് വച്ചു അവളെ തന്നെ നോക്കിയിരുന്നു മനസ്സിന്റെ ഉള്ക്കാബില് ഉരുത്തിരിഞ രൂപങ്ങക്ക്ഛായക്കൂട്ടകളാല് വിവിധ ഭാവങ്ങള് നല്കവെ ആദ്യമായി എന്നിലേക്കുയറ്ന്ന വന്ന ദീപ്തമായ ആ കണ്ണുകളില് ഇന്നെന്തേ അഗ്നി വിഴുങ്ങിയ കുഞുങ്ങളെ ഓറ്ത്ത വിലപിക്കുന്ന അമ്മ പക്ഷിയുടെ ദൈന്യത.. ഏതുമയക്കത്തിലും നിന്നെ ഉണറ്ത്തുന്ന എന്റെ ഗന്ധം നീ തിരിച്ചറിയുന്നില്ലേ മീരാ ഇതു ഞാനാണ് നിന്റെ... ആരെന്നുപറയണം അവളുടെ ആത്മാവിന്റെ സ്പന്ദനം അറിഞവനെന്നോ അതൊ അവളിലെ സ്ത്രീയെ തിരച്ചറിഞ് പുതുതായി പിറവിയെടുത്ത മാത്രൃ ഭാവത്തിനായി ദാഹനീരു പകറ്ന്നവനെന്നൊ.... ഇബ്സ്സന്റെ നോരയുമായി താദാത്മ്യം പ്രാപിച്ച സുന്ദരീ നീ എന്നിലേയ്ക്ക വീണ്ടും തിരിച്ചുവരും എണ്ണിതിട്ടപ്പെടുത്താവാത്ത മോഹങ്ങളുടെ വളപ്പൊട്ടുകളുമായി ആരുമറിയാതെ നാം മരുപ്പച്ചതേടിയാത്ര ചെയ്യും , വരളുന്ന തൊണ്ട ധൃഢപ്പെടുത്തി അയാള് ആരേടെന്നില്ലാതെ പ്രലപിച്ചകൊണ്ടേയിരുന്നു.